X

പര്‍ദയും നിഖാബും ധരിച്ച് വേഷം മാറി റോഡില്‍; ജുമുഅക്ക് സ്ത്രീകള്‍ക്കൊപ്പം പള്ളിയില്‍ കയറാന്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ശ്രമം; കയ്യോടെ പൊക്കി നാട്ടുകാര്‍

പര്‍ദയും നിഖാബും ധരിച്ച് പള്ളിയിലെത്തി ഇതര സംസ്ഥാന തൊഴിലാളി. കൊണ്ടോട്ടി പുളിക്കല്‍ ചെറുകാവിലാണു സംഭവം. ഇന്നു ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് ഇയാള്‍ വേഷപ്രച്ഛന്നനായി റോഡിലിറങ്ങിയത്.

അസം സ്വദേശിയായ സമീഹുല്‍ ഹഖാണ് വേഷം മാറി പള്ളിക്കു പരിസരത്ത് എത്തിയത്. പെരുമാറ്റ രീതിയില്‍ സംശയം തോന്നിയതാണ് കള്ളി വെളിച്ചത്താവാന്‍ കാരണം. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

വസ്ത്രങ്ങള്‍ മോഷണം പോയതിനാലാണ് പര്‍ദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് സമീഹുല്‍ ഹഖ് പൊലീസിനു മൊഴിനല്‍കി. അതേസമയം ഇയാളുടെ ഉദ്ദേശം എന്താണെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

 

webdesk14: