ബാങ്കോക്ക്: ഭക്തന്‍മാരില്‍ നിന്നും സംഭാവന വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷം തടവ്. തായ്‌ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്‌ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ബാങ്കോക്ക് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
സ്വന്തം പേരിലുള്ള ജെറ്റ് വിമാനത്തില്‍ വിലയേറിയ സണ്‍ ഗ്ലാസും വെച്ചിരിക്കുന്ന സന്യാസിയുടെ ചിത്രങ്ങള്‍ 2013ല്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് സ്വന്തമായി കോടികള്‍ വില മതിപ്പുള്ള വാഹനങ്ങള്‍ ഉണ്ടെന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏഴ് ലക്ഷം ഡോളറിന്റെ ആസ്തി ഉള്ളതായും കണ്ടെത്തിയത്. സംഭാവനകള്‍ എല്ലാം തന്നെ തിരികെ നല്‍കാന്‍ കോടതി ഇയാളോട് നിര്‍ദേശിച്ചിട്ടുണ്ട്.