X
    Categories: indiaNews

നാണക്കേട്; ഹാത്രാസ് കൂട്ടബലാത്സംഗക്കൊലയില്‍ സ്മൃതി ഇറാനിയുടെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗക്കൊലയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. പ്രതിപക്ഷത്തിനെതിരെ സഭയിലടക്കെ സ്ത്രീ വിഷയങ്ങളില്‍ ചാടിയിറങ്ങുന്ന സ്മൃതി ഇറാനി മൗനത്തെ ചോദ്യം ചെയ്താണ് യുപിയിലെ ക്രൂരകൊലപാതകത്തില്‍ പ്രതികരണം തേടി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

യുപിഎ ഭരണകാലത്ത് നടന്ന നിര്‍ഭയ കേസില്‍ സ്മൃതി ഇറാനി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചുനടത്തിയ പ്രസ്താവനയുടെ വിഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്റെ രക്തം തിളക്കുന്നു എന്ന് ആക്രോശിച്ച് തെരുവില്‍ പ്രകടനം നടത്തിയ സ്മൃതിയുടെ വിഡിയോയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റെ ബി.വി ശ്രീനിവാസ് പുറത്തുവിട്ടിരിക്കുന്നത്. സ്മൃതി ഇറാനി ഇന്ത്യയുടെ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്നത് നാണക്കേടാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറിച്ചു.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെ്്ട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം യോഗി പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ പൊലീസ് മൃതദേഹം ബലമായി പിടിച്ചെടുത്തതായും സംസ്‌ക്കാരത്തിനായി കൊണ്ടുപോയതായും കുടുംബം ആരോപിച്ചു. 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പൊലീസിന്റെ നടപടി.

സംഭവത്തില്‍ യുപി പൊലീസിനും യോഗി സര്‍ക്കാറിനുമെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും രംഗത്തെത്തിയിരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഭരണത്തില്‍ നീതി ഒട്ടുമില്ല, അനീതിയുടെ ആധിപത്യമാണ്. യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു.

chandrika: