X

സ്വർണത്തിന്റെ അളവിൽ പൊരുത്തക്കേട്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും

എസ്പി സുജിത്ത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. സുജിത്ത് ദാസിന് നോട്ടീസ് അയക്കാൻ കസ്റ്റംസ് നടപടി ആരംഭിച്ചു. മലപ്പുറം എസ്പി ആയിരുന്നപ്പോൾ കേന്ദ്രസർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടം വരുത്തി എന്നതിലാണ് നോട്ടീസ്.

പിടികൂടിയ സ്വർണത്തിന്റെ അളവിലടക്കം വലിയ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളിൽ വിശദമായ പരിശോധന നടത്താനാണ് തീരുമാനം.

എസ്പി സുജിത്ത് ദാസ് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ പരിശോധിക്കും. എസ്പിയുടെ പ്രത്യേക സംഘം വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടിയ സ്വർണ്ണ കേസുകളിൽ ആണ് നഷ്ടം സംഭവിച്ചതതെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുക. കസ്റ്റം ആക്ട് ലംഘിച്ച് പിടിച്ച സ്വർണം രൂപമാറ്റം വരുത്തി തെളിവ് നശിപ്പിച്ചെന്ന് കസ്റ്റംസ് ആരോപണം.

 

webdesk14: