ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയതായി വെളിപ്പെടുത്തല്‍. 2017ലെ പ്രതിരോധ കരാര്‍ പ്രകാരം 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു. 2017ല്‍ നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്‌ക്കൊപ്പം ഹോളണ്ടും ഹംഗറിയും പെഗാസസ് വാങ്ങിയിട്ടുണ്ടെന്നും പറയുന്നുണ്ട്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ പെഗാസസ് വലിയ രീതിയില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
- 3 years ago
Test User