പുനരധിവാസമുള്‍പ്പടെ ഇരകളോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ ഗുരുതര വീഴ്ചയാരോപിച്ച് വയനാട് ദുരന്തബാധിതര്‍ ഇന്ന് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധിക്കും. ദുരന്തബാധിതരുടെ ജനകീയ സമിതിയാണ് ഉപവാസം നടത്തുന്നത്. രാവിലെ 10 മണിക്കാണ് ഉപവാസം തുടങ്ങുക
പുനരധിവസിപ്പിക്കേണ്ടവരുടെ പൂര്‍ണ ലിസ്റ്റ് ഉടന്‍ പ്രസിദ്ധികരിക്കുക, അഞ്ച് സെന്റ് സ്ഥലം എന്നതിന് പകരം മുന്‍വാഗ്ദാനമായ 10 സെന്റ് ഭൂമി തന്നെ അനുവദിക്കുക, വീടുകളുടെ നിര്‍മാണം ഉടന്‍ തുടങ്ങുക, തുടര്‍ചികില്‍സ ലഭ്യമാക്കുക, കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദുരന്ത ബാധിതരുടെ സമിതി സമരം നടത്തുന്നത്.