ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാലറ്റത്തെ വിമര്‍ശിച്ച് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പിതാവ്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വാലറ്റം വേഗത്തില്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് വാഷിംഗ്ടണിനു സെഞ്ചുറി നഷ്ടപ്പെട്ടതിനു പിന്നാലെയാണ് വാഷിംഗ്ടണിന്റെ പിതാവ് എം സുന്ദര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
‘അവന്റെ ബാറ്റിംഗ് കണ്ട് എല്ലാവരും അതിശയിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഞാന്‍ കേള്‍ക്കുന്നുണ്ട് അതൊക്കെ. അവന് നന്നായി ന്യൂ ബോള്‍ കളിക്കാന്‍ കഴിയും. പക്ഷേ, ഇന്ത്യന്‍ ടീം എന്ത് പറഞ്ഞാലും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞാന്‍ വാലറ്റത്തില്‍ വളരെ നിരാശനാണ്. അല്പ സമയം പോലും അവര്‍ക്ക് ക്രീസില്‍ തുടരാനായില്ല. ഇന്ത്യ കളിക്കുമ്പോള്‍, വിജയിക്കാന്‍ 10 റണ്‍സ് വേണമെന്ന് കരുതുക. അപ്പോള്‍ ഇത് വലിയൊരു തെറ്റാവില്ലേ. ലക്ഷക്കണക്കിന് യുവാക്കളാണ് കളി കാണുന്നത്. വാലറ്റം ചെയ്തതില്‍ നിന്ന് അവര്‍ പഠിക്കരുത്.”- എം സുന്ദര്‍ പറഞ്ഞത്.