മസ്‌കത്ത്: സുരക്ഷയില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കിയ പ്രവാസികള്‍ പിടിയില്‍. അല്‍ ഹൈല്‍ നോര്‍ത്തിലാണ് സംഭവം. ഭക്ഷ്യവസ്തുക്കള്‍ വൃത്തിഹീനമായി സൂക്ഷിച്ചതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ നടപടി സ്വീകരിച്ചത്. അതേസമയം സീബ് മാര്‍ക്കറ്റില്‍ നിന്ന് 100 കിലോ കേടായ മത്സ്യവും അധികൃതര്‍ പിടിച്ചെടുത്തു. കഴിഞ്ഞ മാസം അല്‍കാമില്‍ വല്‍ വാഫി മുനിസിപ്പാലിറ്റി അധികൃതര്‍ കാലാവധി കഴിഞ്ഞ 72 കിലോഗ്രാം ഫ്രോസണ്‍ ചിക്കന്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. തൊഴിലാളിയുടെ വീട്ടില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. പരിശോധനയില്‍ പിടിച്ചെടുത്ത 33 കിലോ മത്സ്യവും അധികൃതര്‍ നശിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
- 8 years ago
chandrika
Categories:
Video Stories