നടി മഞ്ജു വാര്യരുടെ പരാതിയെതുടര്‍ന്ന് അറസ്റ്റിലായ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് കോടതി ജാമ്യം നല്കി. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും തന്നെ പിന്തുടര്ന്ന് ശല്യം ചെയ്തതെന്ന മഞ്ജു വാര്യരുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പരാതി കോടതിയില്‍ ബോധിപ്പിക്കാന്‍ ഉണ്ട്. പൊലീസിനെതിരെ പരാതി ഇല്ല. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ നിന്ന് ഷാഡോ പൊലീസും പാറശാല പൊലീസും തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് സനല്‍ കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തിരുന്നത്. മഞ്ജുവാര്യര്‍ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്.
നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ ഭാഗമായി മഞ്ജുവാര്യരുടെ മൊഴി എടുത്തതുമായി ബന്ധപ്പെട്ട് സനല്‍ കുമാര്‍ ശശിധരന് എഴുതിയ ഫേസ്ബുക്ക് കുറിപ്പുകള്‍ വന്‍വിവാദമായിരുന്നു.