X
    Categories: MoreViews

നടി നമിതക്കുനേരെയുളള സെക്‌സ് സൈറണ്‍ പരാമര്‍ശം; റിമക്കെതിരെ സംവിധായകന്‍

നടി നമിതക്കുനേരെയുള്ള സെക്‌സ് സൈറണ്‍ പരാമര്‍ശത്തില്‍ നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന്‍ രംഗത്ത്. പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തതെന്ന് ഒരേമുഖത്തിന്റെ സംവിധായകന്‍ സജിത് ജഗന്നാഥന്‍ പറഞ്ഞു.

ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ ‘സെക്‌സ് സൈറണ്‍” എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു.
സെക്‌സ് സൈറണ്‍ അതെന്താ പുതിയ സംഭവം? സജിത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഈയടുത്താണ് പുലിമുരുകനെതിരെ റിമ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. മലയാളത്തിലെ വലിയ പണംവാരി ചിത്രത്തില്‍ ആകെയുള്ളത് നാല് കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിയ്ക്കാന്‍ വരുന്ന സെക്‌സ് സൈറണ്‍, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറി വിളിയ്ക്കുന്ന അമ്മായിഅമ്മ എന്നായിരുന്നു റിമയുടെ വിമര്‍ശനം. ഇതിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് സൈബറാക്രമണം അഴിച്ചുവിട്ടിരുന്നു.

chandrika: