X

കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 11 മുതല്‍

കൊണ്ടോട്ടി: നീണ്ട കാത്തിരിപ്പിനൊടുവില്‍ കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 11 മുതല്‍ ആരംഭിക്കും. ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തിലായ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് സഊദി സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. 11 മുതല്‍ ഇന്‍ഡിഗോ, സഊദിയുടെ ഫ്‌ളൈനാസ് എന്നിവയാണ് സര്‍വീസ് നടത്തുക. കരിപ്പൂരില്‍ നിന്ന് റിയാദ് സെക്ടറിലേക്കാണ് ഫ്‌ളൈനാസ് സര്‍വീസ്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഇത്. റിയാദില്‍ നിന്ന് രാവിലെ 7.30ന് കരിപ്പൂരിലെത്തി 8.30ന് റിയാദിലേക്ക് തിരിച്ച് പുറപ്പെടുന്ന രീതിയിലാണ്‌ഷെഡ്യൂള്‍. റിയാദില്‍ നിന്ന് ജിദ്ദ, ദമ്മാം, മദീന, ജിസാന്‍, അബഹ, അല്‍ഹസ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ഫ്‌ളൈനാസിന്റെ കണക്ഷന്‍ വിമാനങ്ങളും ഒരുക്കുന്നുണ്ട്. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കാണ് ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തുന്നത്. തിങ്കള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സര്‍വീസ് ഉണ്ടാവും. പുലര്‍ച്ചെ 2.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെടും. രാവിലെ 10.40ന് കരിപ്പൂരില്‍ എത്തും. പിന്നീട് രാത്രി 9.30 നാണ് ജിദ്ദയിലേക്ക് പുറപ്പെടുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 12.40ന് ദമ്മാമില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം രാവിലെ 7.35ന് കരിപ്പൂരില്‍ എത്തും.

പുതുതായി ആരംഭിക്കുന്ന സര്‍വീസുകളെല്ലാം 200ല്‍ കുറഞ്ഞ യാത്രക്കാരെ ഉള്‍കൊള്ളുന്നതാണ്. അതേസമയം വലിയ വിമാനങ്ങളുടെ കരിപ്പൂരിലേക്കുള്ള സര്‍വീസ് അനിശ്ചിതമായി നീളുകയാണ്. കരിപ്പൂരിലെ വിമാന ദുരന്ത കാരണം പറഞ്ഞ് വിലക്ക് ഏര്‍പ്പെടുത്തിയ വൈഡ് ബോഡി സര്‍വീസ് ആരംഭിക്കാന്‍ സഊദി എയര്‍ലൈന്‍സ് ഉള്‍പ്പടെ കമ്പനികള്‍ സന്നദ്ധത അറിയിച്ചങ്കിലും ഡി.ജി.സി.എ അനുമതി നിഷേധിക്കുകയാണ്. ഇതു വഴി സഊദിയുടെ കരിപ്പൂരിലെ ഓഫീസ്, എയര്‍പോര്‍ട്ട് അതോറിറ്റിക്കു തന്നെ കൈമാറാനുള്ള നടപടികള്‍ കഴിഞ ദിവസം സഊദി എയര്‍ലെന്‍സ് പൂര്‍ത്തിയാക്കി.

ആര്‍.ടി.പി.സി.ആര്‍
സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം

കൊണ്ടോട്ടി: യാത്രക്കാര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണം. പുറമെ യാത്രയുടെ 72 മണിക്കൂര്‍ മുമ്പ് മുഖീം പോര്‍ട്ടലില്‍ അറൈവല്‍ രജിസ്‌ട്രേഷനും നടത്തേണ്ടതുണ്ട്. കൂടാതെ സഊദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവരൊഴികെ മറ്റെല്ലാവരും അഞ്ച് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും ബുക്ക് ചെയ്യേണ്ടതുണ്ട്. സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മൂന്ന് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ മതിയാകും. വിമാന കമ്പനികളാണ് ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യേണ്ടത്. അതേ സമയം ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് കൈവശം വെക്കേണ്ടതാണ്. എയര്‍ സുവിധ പോര്‍ട്ടലില്‍ അറൈവല്‍ രജിസ്‌ടേഷനും നടത്തണം. മണിക്കൂറിനുള്ളിലെടുത്ത

 

 

 

Test User: