X

നയതന്ത്ര ബാഗേജ് വഴി 20 തവണ സ്വര്‍ണം കടത്തി; എന്‍ഐഎക്ക് നിര്‍ണായക മൊഴി ലഭിച്ചു

 

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി 20 തവണ സ്വര്‍ണം കടത്തിയെന്ന് എന്‍ഐഎക്ക് നിര്‍ണായക മൊഴി ലഭിച്ചു. കേസിലെ ഏഴാംപ്രതി ഷാഫിയാണ് സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക മൊഴി നല്‍കിയത്.

88.5 കിലോ സ്വര്‍ണമാണ് കടത്തിയതെന്ന് മുഹമ്മദ് ഷാഫി മൊഴിനല്‍കി.ഇതില്‍ 77.5 കിലോ കൊടുത്തുവിട്ടത് താനും കൂട്ടാളികളുമാണെന്നും ഷാഫിയുടെ മൊഴിയിലുണ്ട്. ഇതിനു വേണ്ടിയുള്ള ഗൂഢാലോചന നടന്നത് യുഎഇയില്‍ വെച്ചാണെന്നും ഷാഫി മൊഴി നല്‍കി.

സ്വര്‍ണക്കടത്ത് എങ്ങനെയാണ് നടത്തുന്നതെന്നും ഇത് പാക്ക് ചെയ്യുന്നതും സീല്‍ ചെയ്യുന്നതുമായ വിവരങ്ങള്‍ ഷാഫിയുടെ മൊഴിയിലുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിശദാംശങ്ങളുള്ളത്.

web desk 1: