X

തുണിയിൽ മുക്കുന്ന നിറംചേർത്ത് മിഠായി; തിരൂരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് റെയ്ഡ്

തിരൂർ: തുണിയിൽ മുക്കുന്ന നിറം ഉപയോഗിച്ച് മിഠായിയും! ബി.പി. അങ്ങാടി നേർച്ച ആഘോഷസ്ഥലത്ത് വിൽപ്പനയ്ക്കുവെച്ച മിഠായികളിൽ ആരോഗ്യത്തിന് ഹാനികരമായ നിറം ഉപയോഗിച്ചതായി കണ്ടെത്തി.

ഭക്ഷ്യസുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമ്മാണകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. തുണികളിൽ മുക്കുന്ന റോഡമിൻ ബി എന്ന നിറപ്പൊടിയാണ് പിടികൂടിയത്. തിരൂരിൽ ഇത്തരം മിഠായി വിൽപ്പന പിടികൂടിയശേഷം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവയുടെ നിർമ്മാണശാലകളിൽ പരിശോധന നടത്തി.

മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ സുജിത്ത് പെരോര, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ പരിശോധനക്കയച്ചിട്ടുമുണ്ട്.

webdesk14: