X

ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം; ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണനയില്‍ ദര്‍ശനം അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി.

വിഐപി ദര്‍ശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു. സന്നിധാനത്തെത്തിയ ദിലീപിന്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ്.

 

webdesk17: