നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ടു പോകണമെന്ന് കോടതി വ്യക്തമാക്കി. അടുത്തമാസം 15-നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തുടരന്വേഷണം നിയമപരമല്ലെന്നു ആയിരുന്നു ദിലീപിന്റെ വാദം.എന്നാല്‍ നടി ഹര്‍ജി ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചന്റേതാണ് നടപടി.