X

ദിലീപിന് സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സുരക്ഷയൊരുക്കിയിരുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യത്തിലിറങ്ങിയ നടന് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോര്‍സ് എന്ന സുരക്ഷാ ഏജന്‍സിയായിരുന്നു സുരക്ഷയൊരുക്കിയിരുന്നത്.

ജനമധ്യത്തില്‍ നടന്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തേ സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നത്.
കയ്യേറ്റ ശ്രമങ്ങളുണ്ടായാല്‍ ദിലീപിനെ അതില്‍ നിന്ന് തടയുകയും പോലീസില്‍ ഏല്‍പിക്കുകയുമാണ് സുരക്ഷാ ഏജന്‍സിയുടെ ചുമതല.

കൊട്ടാരക്കര പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാതെയാണ് വാഹനം കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് ഏജന്‍സി ആരോപിച്ചു.

chandrika: