കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. 19 തെളിവുകളാണ് ദിലീപിനെതിരെയുള്ളത്. ഗുഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകള്‍ പൊലീസിനു ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ ദിലീപിനെ പൊലീസ് അറസ്റ്റു ചെയ്തത്.