X

ദിലീപിന് ആശ്വാസം:ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ അന്വേഷന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ആശ്വാസം.കേസില്‍ മുന്‍കൂര്‍ ജാമ്യം ഉപാധികളൊടെ കോടതി അനുവദിച്ചു.നടന്‍ ദിലീപുള്‍പ്പെടയുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് ഗോപിനാഥനാണ് വിധി പറഞ്ഞത്

ശനിയാഴ്ചകളിലുള്‍പ്പെടെ ഇരുപക്ഷത്തിന്റെയും വാദം കോടതി കേട്ടിരുന്നു. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം എന്നാല്‍ ഇത് കോടതി തള്ളി.ഗൂഢാലോചന നടത്തിയത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ മിമിക്രിയാണെന്നുമാണ് ദിലീപിന്റെ വാദം.

Test User: