ആലുവ: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ടെന്നത് നിഷേധിച്ച് പൊലീസ്. മാഡം കെട്ടുകഥയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ ശ്രമമായിരുന്നു മാഡമെന്നും പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ത്രില്ലര്‍ സിനിമകളിലെ പോലെ വാര്‍ത്തകളില്‍ സസ്‌പെന്‍സ് ആയി നിലനിന്ന വില്ലന്‍ ഒരു കഥാപാത്രമായിരുന്നു മാഡം.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ഒരു മാഡം ആണെന്നായിരുന്നു പ്രചാരണം. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനോ, അമ്മ ശ്യാമളയോ ആണ് ആ മാഡം എന്നുവരെ സോഷ്യല്‍ മീഡിയ വഴി പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിനിടെയാണ് മാഡത്തെ പൂര്‍ണമായും തള്ളി പൊലീസ് എത്തിയിരിക്കുന്നത്.
മാഡം എന്നത് പള്‍സര്‍ സുനിയുടെ ഭാവനാസൃഷ്ടി മാത്രമാണ് എന്നാണ് പൊലീസ് പറയുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് സുനി ഇത്തരമൊരു കെട്ടുകഥ ഉണ്ടാക്കിയത്. സുഹൃത്തുക്കളില്‍ അടക്കം ഈ മാഡത്തെക്കുറിച്ച് സുനി തെറ്റിദ്ധാരണ ഉണ്ടാക്കിയതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.