X

നടി അക്രമിക്കപ്പെടുന്നതു മുതല്‍ നായക നടന്റെ അറസ്റ്റ് വരെയുള്ള സംഭവ വികാസങ്ങള്‍ ഇങ്ങനെ

ഫെബ്രുവരി 17

തൃശൂരില്‍ നിന്നും ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരുന്ന വഴി അങ്കമാലിക്ക് സമീപം അത്താണിയിലാണ് സംഭവങ്ങളുടെ തുടക്കം. നടി സഞ്ചരിച്ചിരുന്ന കാറിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ചു. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറിലേക്ക് ഇരച്ചുകയറി നടിയെ ഉപദ്രവിക്കുകയായിരുന്നു. മണിക്കൂറുകളോളം ഓടുന്ന കാറില്‍ നടിയെ ഉപദ്രവിച്ച സംഘം കൊച്ചിയില്‍ നടിയെ ഉപേക്ഷിച്ചു. നടി സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അഭയം തേടി.

ഫെബ്രുവരി 18
സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു. നടി പൊലീസില്‍ പരാതി നല്‍കി. അമ്മയുടെ ആദ്യ പ്രസ്താവന വിവാദത്തിലേക്ക്. സ്ത്രീകള്‍ രാത്രി ജോലിക്ക് പോകുന്നതു കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു അമ്മയുടെ ആദ്യ പ്രസ്താവന.

ഫെബ്രുവരി 19
സംഭവശേഷം രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ കടന്നുകളഞ്ഞത്. തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. അന്വേഷണത്തില്‍ സുനിയും കൂട്ടാളികളും ആലപ്പുഴ കക്കാട് എത്തിയതായി പൊലീസ് കണ്ടെത്തി. ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ എന്നിവര്‍ പിടിയില്‍. കക്കാട് നിന്നും സുനിയും സംഘവും തലനാരിഴക്കാണ് രക്ഷപ്പെട്ടു. സിനിമാ സംഘടനകളുടെ ഐക്യദാര്‍ഡ്യം.

ഫെബ്രുവരി 20
സുനിയ്ക്കായുള്ള അന്വേഷണത്തിനിടെ പള്‍സര്‍ സുനിയുടെ കൂട്ടാളിയായ മണികണ്ഠന്‍ പാലക്കാട്ട് നിന്ന് പിടിയിലായി. പള്‍സര്‍ സുനിയുമായി താന്‍ പിരിഞ്ഞുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. കേസിലെ പങ്കും സമ്മതിച്ചു. ആദ്യാവസാനം പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഒരു പ്രയോജനവുമില്ലാത്ത ഈ പണി എന്തിനാണെന്ന് ചോദിച്ച് തമ്മില്‍ തര്‍ക്കമുണ്ടായി പിരിഞ്ഞെന്നാണ് പൊലീസിന് നല്‍കിയ മൊഴി.
പള്‍സര്‍ സുനിയെ പിടികൂടുന്നതിനായി പൊലീസ് അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ബ്ലാക്‌മെയിലിങിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.

ഫെബ്രുവരി 23
നീണ്ട് ആറ് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എസിജെഎം കോടതിയില്‍ നടന്ന നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലായിരുന്നു സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പൊലീസ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നും രഹസ്യമായി എത്തിയ പള്‍സറും, വിജേഷും കോടതി മുറിയില്‍ കയറിയപ്പോഴാണ് സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയിലെടുത്തത്. പിന്നീട് ആലുവ പൊലീസ് ക്ലബിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു.

ഫെബ്രുവരി 24
ചോദ്യം ചെയ്യലിന് ശേഷം പള്‍സര്‍ സുനിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ രണ്ടരയോടെ അതീവ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്.

ഫെബ്രുവരി 25
ഗൂഢാലോചനയില്ലന്ന് മുഖ്യമന്ത്രി

ഫെബ്രുവരി 28
ഫോണിനായി, കൊച്ചി കായലില്‍ തെരച്ചില്‍.

മാര്‍ച്ച് 19
പള്‍സര്‍സുനിയുമായി അടുത്ത ബന്ധമുള്ള ഷൈനി എന്ന യുവതി പൊലീസ് കസ്റ്റഡിയില്‍

എപ്രില്‍ 19
നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനി ഒന്നാം പ്രതി. നടി സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന െ്രെഡവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, കണ്ണൂര്‍ സ്വദേശികളായ വിജീഷ്, പ്രദീപ്, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവര്‍ മറ്റു പ്രതികള്‍. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെയും ഉള്‍പ്പെടുത്തി.

ജൂണ്‍ 24
കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം നിലച്ചെന്ന് കരുതിയ കേസിന്റെ ഗതി മാറ്റി പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് പുറത്തായി. ഒരു പ്രമുഖന് വേണ്ടിയുള്ള ക്വട്ടേഷനാണെന്ന് സുനി തന്നോട് പറഞ്ഞതായി സഹതടവുകാരന്‍ ജിന്‍സ് പൊലീസിന് മൊഴി നല്‍കി.

ജൂണ്‍ 25
തന്നെയും തന്റെ സിനിമകേളയും തകര്‍ക്കാന്‍ ശ്രമമെന്നും നടി ആക്രമിക്കപെട്ട സംഭവത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ദിലീപ്. ഈ പരാതിയില്‍ സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണു അറസ്റ്റില്‍.

ജൂണ്‍ 28
നടന്‍ ദിലീപിനേയും മനേജര്‍ അപ്പുണ്ണിയേയും സംവിധായകന്‍ നാദിര്‍ഷയേയും ചോദ്യം ചെയ്തു.
ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടു നിന്നു.

ജൂണ്‍ 29
അമ്മ ജനറല്‍ ബോഡിയോഗത്തില്‍ ദിലീപിന് പിന്തുണ. മാധ്യമപ്രവര്‍ത്തകരോട് തട്ടികയറി അമ്മ ഭാരവാഹികള്‍.

ജൂലൈ 10
പൊലീസ് അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ പള്‍സര്‍ സുനിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദിലീപിനെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ച് ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്തു.

chandrika: