കൊച്ചി: ആകാംക്ഷകള്‍ക്കു വിരാമമിട്ട് നടന്‍ ദിലീപും നടി കാവ്യയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാവിലെ 9.53ന് ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മകള്‍ മീനാക്ഷിയും അമ്മയും ദിലീപിനൊപ്പമുണ്ടായിരുന്നു. വിവാഹത്തിന് മീനാക്ഷി പിന്തുണ നല്‍കിയിരുന്നതായി ദിലീപ് നേരത്തെ പ്രതികരിച്ചിരുന്നു. നടന്മാരായ മമ്മൂട്ടി, ജയറാം, സലീംകുമാര്‍ നടിമാരായ മേനക, ജോമോള്‍, ചിപ്പി, മീരാജാസ്മിന്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇരുവരും തമ്മിലുള്ള വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ അഭ്യൂഹമുയര്‍ന്നിരുന്നെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച വിവരം അടുത്ത സുഹൃത്തുക്കള്‍ ഒഴികെ എല്ലാവരില്‍ നിന്നും അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
1998 ഒക്ടോബര്‍ 20ന് നടി മഞ്ജുവാര്യരെ വിവാഹം ചെയ്ത ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്. ഇതിനു പിന്നാലെയാണ് ദിലീപ്-കാവ്യ വിവാഹ വാര്‍ത്ത പരന്നത്.
കാവ്യമാധവന്‍ നായികയായ ആദ്യ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തലൂടെ ബാലതാരമായാണഅ കാവ്യയുടെ സിനിമാപ്രവേശനം. ഇതേ ചിത്രത്തില്‍ സഹസംവിധായകനായിരുന്നു ദിലീപ്. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ജോടികളിലൊന്നായാണ് ഇരുവരെയും പ്രേക്ഷകര്‍ സ്വീകരിച്ചത്. 21 സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2009ല്‍ കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ചന്ദ്രയുമായുള്ള വിവാഹത്തിനു ശേഷം സിനിമാലോകത്തോട് കാവ്യ വിട പറഞ്ഞിരുന്നു. നിശാലുമായി വേര്‍പിരിഞ്ഞ കാവ്യ 2010ല്‍ ദിലീപ് ചിത്രത്തിലൂടെയാണ് കാവ്യ തിരിച്ചുവരവ് നടത്തിയത്. പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു ഈ മടങ്ങി വരവ്.