X

മോഹന്‍ലാലിന്റെ വാദം പൊളിയുന്നു; രാജികത്ത് പുറത്തുവിട്ട് ദിലീപ് രംഗത്ത്

കോഴിക്കോട്: മലയാള താരസംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ പുറത്താവുന്നു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതാണെന്ന സംഘടനാ പ്രസിഡന്റ്് മോഹന്‍ലാലിന്റെ പ്രസ്ഥാവന തള്ളി താരം തന്നെ രംഗത്തെത്തി. തന്നെ പുറത്താക്കിയതെല്ലെന്നും താന്‍ രാജിവച്ചതാണെന്നും വ്യക്തമാക്കിയാണ് നടന്‍ ദിലീപ് രംഗത്തെത്തിയത്. ഫെയ്്‌സ് ബുക്കിലൂടെയാണ് താരം രാജികത്തുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല എന്ന് കുറിച്ചാണ് ദിലീപ് രാജികത്ത് പുറത്തുവിട്ടിരിക്കുന്നത്. അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും രാജി കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു താന്‍ ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നും ദിലീപ് കുറിച്ചു.

ദിലീപിന്റെ ഫെയിസ്ബുക്ക് കുറിപ്പും രാജികത്തും കാണാം

”അമ്മ ‘ എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്,
അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.
കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ,

chandrika: