ഉയർന്നു ചാട്ടത്തിലെ വേറിട്ട ശൈലിയായ ‘ഫോസ്ബറി ഫ്ലോപ്പ്’ കായിക ലോകത്തിന് സമ്മാനിച്ച അമേരിക്കൻ ഹൈജംപ് ഇതിഹാസം ഡിക്ക് ഫോസ്ബറി അന്തരിച്ചു.76 വയസ്സായിരുന്നു.ഏറെ നാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.വായുവിലുയര്‍ന്ന് മലര്‍ന്ന് കിടന്ന് ബാറിന് മുകളിലൂടെ ഉയർന്നു ചാടുന്നതാണ് ഫോസ്ബറി ഫ്ലോപ്പ്. ഹൈജംപിൽ ഇപ്പോൾ ഏവരും അനുകരിക്കുന്ന ഒരു ശൈലിയാണിത്. 1968 മെക്‌സിക്കോ ഒളിംപിക്സിലായിരുന്നു ഫോസ്ബറിയുടെ ആദ്യ സ്വർണനേട്ടം. ഏഴ് അടിയും നാലേകാല്‍ ഇഞ്ചും ചാടിയാണ് അന്ന് സ്വര്‍ണമെഡല്‍ അമേരിക്കയ്ക്ക് വേണ്ടി സ്വന്തമാക്കിയത്.