X
    Categories: indiaNews

ഡിജിറ്റല്‍ റേപ്പ്; 75കാരന് ജീവപര്യന്തം

ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ റേപ്പു’മായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ 75കാരനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി. നോയിഡയിലെ സെക്ടര്‍ 30 പ്രവിശ്യയിലാണ് അക്ബര്‍ ആലം എന്നയാള്‍ ശിക്ഷിക്കപ്പെട്ടത്. മൂന്നര വയസ്സുകാരിയായ മകളെ ഡിജിറ്റല്‍ റേപ്പിനു വിധേയയാക്കിയെന്ന പിതാവിന്റെ പരാതിയിലാണ് ബംഗാളിലെ മാള്‍ഡ സ്വദേശിയായ ഇയാളെ സുരാജ്പുര്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2019ലാണ് കേസിന് ആസ്പദമായ സംഭവം. പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നല്‍കാമെന്നു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയ അക്ബര്‍, ഡിജിറ്റല്‍ റേപ്പിന് ഇരയാക്കിയെന്നായിരുന്നു പരാതി. പിതാവ് 2019 ജനുവരി 21നാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും പെണ്‍കുട്ടിയുടെ സമ്മതം കൂടാതെ കൈവിരലോ കാല്‍വിരലോ സ്വകാര്യ ഭാഗത്തു കടത്തുന്നതാണ് ഡിജിറ്റല്‍ റേപ്പിന്റെ പരിധിയില്‍ വരിക. രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിനു പിന്നാലെയാണ് ‘ഡിജിറ്റല്‍ റേപ്പ്’ ഇന്ത്യയില്‍ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടത്.

Test User: