X
    Categories: indiaNews

2000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ പണമിടപാടിന് നിയന്ത്രണം വരുന്നു

യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകളിലെ തട്ടിപ്പുകള്‍ തടയാനായി അപരിചിതരായ രണ്ട് പേര്‍ തമ്മിലുള്ള പണമയക്കല്‍ വൈകിക്കാൻ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി യുപിഐ മുഖേന ഇടപാട് നടത്തുമ്പോള്‍ നാല് മണിക്കൂർ സമയത്തേക്ക് എങ്കിലും പണമയക്കല്‍ തടയാനാണ് നീക്കം. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കാണ് ഈ നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തുമെന്നതിനാല്‍ ഈ നീക്കം വലിയ വിവാദമാകുമെന്നത് തീര്‍ച്ചയാണ്. അതേസമയം, സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാൻ ഈ നീക്കം അത്യാവശ്യമാണെന്നും അധകൃതര്‍ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ തന്നെ നിയന്ത്രണം നടപ്പാക്കുകയാണെങ്കില്‍, ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് (IMPS), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (RTGS), യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) എന്നിവയെ ഇവ ബാധിക്കും.

ഓരോ വ്യക്തികളുടെയും മുൻകാല ചരിത്രം പിരിശോധിക്കാതെ രണ്ട് പേര്‍ തമ്മിലുള്ള ആദ്യത്തെ ഇടപാടില്‍ കാലതാമസം വരുത്താനാണ് നിലവിലെ നീക്കം. ഉദാഹരണത്തിന്, നിലവില്‍, ഒരു ഉപയോക്താവിന് ഒരു പുതിയ UPI അക്കൗണ്ട് സൃഷ്ടിക്കുമ്പോള്‍, അവര്‍ക്ക് ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ പരമാവധി 5,000 രൂപ അയയ്ക്കാൻ കഴിയും.

അതുപോലെ, ദേശീയ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫറിന്റെ (NEFT) കാര്യത്തില്‍, ഒരു ഗുണഭോക്താവ് സജീവമാക്കിയതിന് ശേഷം, ആദ്യ 24 മണിക്കൂറിനുള്ളില്‍ 50,000 രൂപ (പൂര്‍ണ്ണമായോ ഭാഗികമായോ) കൈമാറാൻ കഴിയും. 2000 രൂപയില്‍ കൂടുതലുള്ള ആദ്യ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നാല് മണിക്കൂര്‍ സമയപരിധി ചേര്‍ക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍, ഗൂഗിള്‍, റേസര്‍പേ പോലുള്ള ടെക് കമ്പനികള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍, വ്യവസായ പങ്കാളികളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തും.

തുടക്കത്തില്‍, ഞങ്ങള്‍ക്ക് തുകയുടെ പരിധിയൊന്നും നിശ്ചയിച്ചിരുന്നില്ല. എന്നാല്‍, വ്യവസായികളുമായുള്ള അനൗപചാരിക ചര്‍ച്ചകളിലൂടെ, പലചരക്ക് സാധനങ്ങള്‍ പോലുള്ള ചെറുകിട വാങ്ങലുകളെ ഇത് ബാധിക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അതിനാല്‍ 2000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ഇളവ് നല്‍കാൻ ഞങ്ങള്‍ പദ്ധതിയിടുന്നതെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

ഇതുകൊണ്ടുള്ള ഗുണം എന്താണ്..?

അടിസ്ഥാനപരമായി ഇത് എങ്ങനെ പ്രവര്‍ത്തിക്കും എന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഒരു പേയ്മെന്റ് റിവേഴ്സ് ചെയ്യാനോ പരിഷ്ക്കരിക്കാനോ ഒരാള്‍ക്ക് ആദ്യമായി പണമടച്ചതിന് ശേഷം നാല് മണിക്കൂര്‍ സമയം ലഭിക്കും എന്നതാണ് ഇതിന്റെ ഗുണം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന ഇടപാട് നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫര്‍ (NEFT) രീതിക്ക് സമാനമായാണ് നടക്കുന്നത്.

webdesk13: