ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കൈ നിറയെ സമ്മാനങ്ങളുമായി നീതി ആയോഗ് വരുന്നു. നിശ്ചിത തുകക്ക് മുകളില്‍ ഇടപാട് നടത്തുന്നവരെ നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുന്നതാണ് പദ്ധതി.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ഡിജിറ്റല്‍ ഇടപാടിലേക്ക് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി രാജ്യത്തെ എല്ലാ റീട്ടെയില്‍ പേമെന്റ് സംവിധാനത്തിനുള്ള നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് സഹകരിച്ച് പദ്ധതി രൂപീകരിക്കാനാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. ഇതിനായി 125 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ടു തരത്തിലുള്ള നറുക്കെടുപ്പുകളാണ് പരിഗണിക്കുന്നത്. ഓരോ ആഴ്ചയിലും പണമിടപാട് നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആഴ്ചതോറും നറുക്കെടുക്കും. ക്രഡിറ്റ്, ഡബിറ്റ് ഇടപാടുകള്‍ക്ക് പുറമെ യുഎസ്എസ്ഡി, എഇപിഎസ്, യുപിഐ, റൂപ്പെ കാര്‍ഡ് ഇടപാടുകാരെയും സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍
Tags: 500&1000rsDigital india