X

ഡിഐജി ഓഫീസ് മാര്‍ച്ച്; എംഎല്‍എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ അറസ്റ്റില്‍

ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിപിഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എംഎല്‍എമാരും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പി രാജു, കെ എന്‍ സുഗതന്‍, എല്‍ദോ എബ്രഹാം എംഎല്‍എ, ടി സി സഞ്ജിത്ത്, കെ കെ അഷറഫ് എന്നിവരുള്‍പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് സ്വാഭാവിക നടപടിയാണെന്ന് പി രാജു പ്രതികരിച്ചു. മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ജാമ്യം നല്‍കണമെന്ന സിപിഐ നേതാക്കളുടെ ആവശ്യം മുന്‍പ് ഹൈക്കോടതി തള്ളിയിരുന്നു. വൈപ്പിന്‍ കോളേജില്‍ എസ്എഫ്‌ഐ എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് എസ്എഫ്‌ഐക്കാരെ ഒഴിവാക്കി എഐഎസ്എഫുകാര്‍ക്കെതിരെ മാത്രം കേസെടുത്തതില്‍ ഞാറയ്ക്കല്‍ എസ്‌ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഐ മാര്‍ച്ച്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടാകുകയും എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രാകരമായിരുന്നു എല്‍ദോ എബ്രഹാമിനും പി രാജുവിനുമെതിരെ കേസെടുത്തത്.

Test User: