തിരുവനന്തപുരം: മഫ്തിയിലെത്തിയ വാഹനം പരിശോധിക്കുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് ഊതിച്ച് പരിശോധിക്കുകയും ചെയ്ത പൊലീസുകാര്‍ക്ക് സമ്മാനവുമായി ഡി.ഐ.ജി. അര്‍ദ്ധരാത്രിക്ക് ശേഷമുള്ള വാഹന പരിശോധന്ക്കിടെ കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് സംഘത്തിന് മുന്നിലേക്ക് സ്വകാര്യ വാഹനത്തിലെത്തിയ ഡി.ഐ.ജി ഷെഫിന്‍ അഹമ്മദിനെ് വാഹനം പരിശോധിച്ച പൊലീസ് സംഘം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനൈലസറില്‍ ഊതിക്കുകയായിരുന്നു. വിവരങ്ങള്‍ കുറിക്കുകയായിരുന്ന എസ്.സി.പി.ഒ ജയകുമാര്‍ വാഹനം അല്‍പം മുന്നോട്ട് എടുത്തതോടെയാണ് വാഹനത്തില്‍ ഡി.ഐ.ജി ഷെഫിന്‍ ജഹാന്‍ ആണെന്ന് മനസിലാക്കുന്നത്. ഡി.ഐ.ജിയോട് പട്രോളിങിന്റെ ഭാഗമായുള്ള പരിശോധനയാണെന്ന് വിശദമാക്കിയ ജയകുമാറിനെ ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശോധനയല്ലേ അത് നടക്കട്ടെയെന്ന് പറഞ്ഞ് ഡി.ഐ.ജി പോവുകയും ചെയ്തു.
പിന്നീട് ഇതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ ഒന്നുമില്ലാതിരുന്ന സമയത്താണ് പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സംഘത്തിന് ഡി.ഐ.ജി ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അര്‍ധരാത്രിയിലും ഡ്യൂട്ടിയില്‍ കാണിച്ച ആത്മാര്‍ഥത്ക്കാണ് പ്രതിഫലം. കൃത്യമായി ഡ്യൂട്ടി ചെയ്യുന്നതില്‍ വിട്ടു വീഴ്ച ചെയ്യാതിരുന്ന പൊലീസുകാര്‍ക്കുള്ള പാരിതോഷികമാണ് അവാര്‍ഡെന്നാണ് ഡി.ഐ.ജി പറയുന്നത്. വഞ്ചിയൂര്‍ സ്റ്റേഷനിലെ ജയകുമാര്‍, അജിത് കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് 500 രൂപയുടെ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.