കൂട്ടിലങ്ങാടി: ഭിന്നശേഷി സൗഹൃദ സമൂഹം എന്ന സന്ദേശമുയർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റിന്റെ
ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി കൂട്ടിലങ്ങാടി ബഡ്സ് സ്പെഷ്യൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോം വിതരണം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് തേറമ്പൻ മുനീർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.ഹുസൈൻ, കെ.വി.വി. ഇ എസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദലി തിരൂർക്കാട്, യൂണിറ്റ് ഭാരവാഹികളായ പി.മുഹമ്മദലി, പി. സാലിം ,റഊഫ് കൂട്ടിലങ്ങാടി, പഞ്ചായത്തംഗങ്ങളായ കെ.പി.സൈഫുദ്ദീൻ, വി.കെ.ജലാൽ, പി. ഷബീബ, പി.പി.സുഹ്റാബി, അയ്യപ്പൻ മാനു, പി.ടി.എ പ്രസിഡൻ്റ് എ.അബ്ദുൽ മാജിദ്, പി.സുമയ്യ, കെ.ടി.വിജയൻ, കദീജ നുസ് രി എന്നിവർ പ്രസംഗിച്ചു.