രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഡീസൽ ഇന്ധനത്തിലുള്ള കാറുകളുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു . മൊത്തം വാഹനങ്ങളുടെ 52% ഉണ്ടായിരുന്ന ഡീസൽ കാറുകളുടെ ഉൽപാദനം 18% ആയി അടുത്തിടെ കുറഞ്ഞിട്ടുണ്ട് .മലിനീകരണം കണക്കിലെടുത്താണ് ഡീസൽ ഇന്ധനം ഉപയോഗിച്ചുള്ള കാറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് പൗരന്മാരെ പിന്തിരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനായി ഡീസൽ കാറുകളുടെ ഒറ്റത്തവണ നികുതി പത്ത് ശതമാനം വർധിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി അറിയുന്നു.