കൊച്ചി: സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങളില്‍, ഫില്‍റ്ററുകള്‍ അധികമായി ഘടിപ്പിക്കാനും പഴയ ഡീസല്‍ വാഹനങ്ങള്‍ പടിപടിയായി നിരോധിക്കാനും നിര്‍ദേശം. സംസ്ഥാനത്തെ വായു മലിനീകരണം സംബന്ധിച്ച പഠനത്തിന് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതിയാണു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
പ്രധാന ദീര്‍ഘകാല നിര്‍ദേശങ്ങള്‍
റോഡുകളുടെ ഇരുവശങ്ങളും പൂര്‍ണമായി ടാര്‍ ചെയ്യുകയോ ടൈല്‍ പാകുകയോ വേണം.
വലിയ ട്രാഫിക് ജംക്ഷനുകളില്‍ ജലധാര.
പൊതുഗതാഗതം സിഎന്‍ജിയിലേക്കു മാറുന്നതിന് ആക്ഷന്‍ പ്ലാന്‍.
മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടി.
നേര്‍ത്ത പൊടി (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) അരിച്ചു മാറ്റാനുള്ള പ്രത്യേക ഫില്‍റ്ററുകള്‍ ഡീസല്‍ വാഹനങ്ങളില്‍ അധികമായി ഘടിപ്പിക്കണം.
ഇന്ധന വിതരണ േകന്ദ്രങ്ങളില്‍ വേപ്പര്‍ റിക്കവറി സിസ്റ്റം.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണം.
സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു ട്രൈബ്യൂണലിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടര്‍ വാഹന, മരാമത്ത്, തദ്ദേശ സ്ഥാപന, കൃഷി, പൊലീസ് എന്നീ വകുപ്പുകളോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.