X
    Categories: indiaNews

ആറു മാസത്തിനിടയിലെ അത്ഭുതം വീണ്ടും; പെട്രോള്‍ വിലയില്‍ നേരിയ കുറവ്

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോള്‍ വില വീണ്ടും നേരിയ കുറവ്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 13 പൈസയുടെ കുറവാണ് ഇന്ന് പെട്രോള്‍ വിലയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ട് തവണ മാത്രമാണ് വിലയില്‍ നേരിയ കുറവു വന്നത്.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്  81.99 രൂപയില്‍ നിന്ന് 81.86 രൂപയായി. ഡല്‍ഹിയില്‍ ഡീസല്‍ വില 73.05 രൂപയില്‍ നിന്ന് ലിറ്ററിന് 72.93 രൂപയായി കുറഞ്ഞു. മാര്‍ച്ച് പകുതി മുതല്‍ സെപ്റ്റംബര്‍ 3 വരെയുളള കാലയളവില്‍ ഡീസല്‍ നിരക്കില്‍ നിന്നും 63 പൈസ മാത്രമാണ് കുറവ് വന്നത്.

കൊച്ചിയില്‍ 13 പൈസയുടെ കുറവാണ് ഇന്ന് പെട്രോള്‍ വിലയില്‍ വന്നിരിക്കുന്നത്.  ഒരു ലിറ്റര്‍ പെട്രോളിന് വില 82.24 ആണ്. ഇന്നലെ ഇത് 82.37 ആയിരുന്നു. വ്യാഴാഴ്ച പെട്രോള്‍ വില ഒന്‍പതു പൈസ കുറച്ചിരുന്നു. ഡീസല്‍ ലിറ്ററിന് 12 പൈസയുടെ കുറവാണ് വരുത്തിയത്. 76.99 രൂപയാണ് ഡീസല്‍ വില. ഡീസല്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചിരുന്നെങ്കിലും പെട്രോള്‍ നിരക്കു മാറ്റമില്ലാതെ തുടരുകയായിരുന്നു.

 

 

chandrika: