എലത്തൂരിലെ ഡീസല്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവിധ വകുപ്പുകളുടെയും എച്ച്പിസിഎല്ലിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇന്ന് കലക്ടര്‍ക്ക് കൈമാറും. പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പതിനൊന്നുമണിയോടെ ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും ശുചീകരണം നടക്കുക.
എലത്തൂര്‍ എച്ച്പിസിഎല്ലിലെ ഡീസല്‍ ചോര്‍ച്ചയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, എച്ച്പിസിഎല്‍ അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തു.
മെക്കാനിക്കല്‍ ആന്റ് ഇലക്ട്രോണിക്കല്‍ സംവിധാനത്തിലെ തകരാറാണ് ഡീസല്‍ ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് യോഗത്തിന് ശേഷം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. എച്ച്പിസിഎല്ലിന് ഗുരുതര വീഴ്ചയുണ്ടായെന്നും ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തെന്നും കലക്ടര്‍ പറഞ്ഞു.