കൊച്ചി: രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 27 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ 85.72 രൂപയായി. 79.65 ആണ് ഡീസല്‍ വില. കൊച്ചിയില്‍ 83.86 രൂപയാണ് പെട്രോള്‍ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തിയിട്ടുണ്ട്.
18 ദിവസത്തിന് ഇടയില്‍ പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വര്‍ധിച്ചു. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടി. 2018 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് രാജ്യതലസ്ഥാനത്ത് ഇന്ധന വിലയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബര്‍ 20ന് ആണ് പ്രതിദിന വില നിര്‍ണയം എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടുന്നതിന് അനുസരിച്ചാണ് രാജ്യത്ത് വില പുതുക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. കോവിഡ് വാക്‌സിന്‍ പ്രതീക്ഷകള്‍ ഉയര്‍ന്നതോടെ ബ്രെന്റ് ക്രൂഡിന്റെ വില 34 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.