മോസ്‌കോ: ഫിഫ ലോകകപ്പില്‍ നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ നിര്‍ണായക മത്സര വിജയത്തിനു പിന്നാലെ അര്‍ജന്റീനയന്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞു വീണു.
ഇന്നലെ രാത്രി നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വിദഗ്ധ സംഘം അദ്ദേഹത്തിനു ചികിത്സ നല്‍കി. മത്സരം ആരംഭിച്ചതു മുതല്‍ വികാരഭരിതനായി കാണപ്പെട്ട മറഡോണ സ്വന്തം രാജ്യത്തിന്റെ വിജയാഹ്ലാദത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
നൈജീരിയക്കെതിരെ അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ തന്റെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുത്തേറ്റ അദ്ദേഹം ആഹ്ലാദാരവം മുഴക്കി. ഇതിനു പിന്നാലെയാണ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്.
ക്രമാതീതമായി രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് മറഡോണക്ക് അവശത അനുഭവപ്പെടാന്‍ കാരണമായതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മറഡോണയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
watch video: