അമ്പലപ്പുഴ: സിവില്‍ സപ്ലൈസ് ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലും കര്‍ഷകന്‍ ജീവനോടെുക്കി. വണ്ടാനം നീലുകാട് ചിറയില്‍ കെ.ആര്‍ രാജപ്പന്‍ (88) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
കൃഷി വിളവെടുത്ത് ഇദ്ദേഹവും സുഹൃത്തും കിലോഗ്രാം കണക്കിന് നെല്ല് സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍ ലഭിക്കേണ്ട തുകയുടെ കുറഞ്ഞ ഒരു ഭാഗം മാത്രമാണ് ലഭിച്ചത്. രാജപ്പനും സുഹൃത്തിനും കൂടി 1,14,395 ഇനിയും ലഭിക്കാനുണ്ടായിരുന്നു.
ഇതിനിടെ സുഹൃത്ത് അസുഖബാധിതനാവുകയും വലിയ തുക ചെലവാകുകയും ചെയ്തു. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. മാനസിക വിഷമത്തിലായിരുന്ന രാജപ്പന്‍ ഇന്നലെ രാവിലെ വീട്ടില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.