ബംഗ്ലാവ് വില്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുപ്രീംകോടതി അഭിഭാഷകയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ അജയ് നാഥ് (62)ആണ് ഭാര്യ രേണു സിന്‍ഹ(61)നെ കൊലപ്പെടുത്തിയത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. കൊലപാതകത്തിനു ശേഷം ബംഗ്ലാവിലെ സ്‌റ്റോര്‍ റൂമില്‍ ഒളിച്ചിരുന്ന അജയ് നാഥിനെ ഇന്നാണ് യുപി പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസമായി രേണുവിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസില്‍ അറിയിച്ചത്. പൊലീസ് ഇവരുടെ വസതിയില്‍ നടത്തിയ തിരച്ചിലില്‍ ശനിയാഴ്ചയാണ് ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോണ്‍ ട്രാക്ക് ചെയ്താണ് ഇവര്‍ ബംഗ്ലാവില്‍ തന്നെയുണ്ടെന്നു പൊലീസ് കണ്ടെത്തിയത്.
ഇതിനിടെ ഭര്‍ത്താവിനെ കാണാതായി. ഫോണ്‍ ട്രാക്ക്് ചെയ്ത് നടത്തിയ തിരച്ചിലില്‍ സിന്‍ഹ വസതിയിലെ സ്‌റ്റോര്‍ റൂമില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇവരുടെ വസതി വില്‍ക്കാന്‍ നിതിന്‍ നാഥ് നീക്കം നടത്തിയിരുന്നു.