നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ്. റാണയ്ക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന്
കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ബിജെപിയുടെ ഭരണഘടനാ വിരുദ്ധ മാനസികാവസ്ഥ വ്യക്തമാക്കുന്ന പ്രസ്താവനയാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം ബിജെപിയുടെ ഒരു എം.പി ലോക്സഭയിലെത്തിയത് പാകിസ്താനില്‍ നിന്നാണോ എന്നും ചോദിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും നഡ്ഡയും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം മിനി പാകിസ്താനാണെങ്കില്‍ കേരളത്തില്‍ നിന്നൊരു ബിജെപി എംപി ഉണ്ടല്ലോ ഇനി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് ഒഴിവാക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിച്ചത്.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. ഡോ. മന്‍മോഹന്‍ സിങ്ങിന് മുന്‍പ് ഏത് പ്രധാനമന്ത്രിയെയാണ് നിഗംബോധ്ഘട്ടില്‍ സംസ്‌കരിച്ചതെന്ന് ബിജെപി വ്യക്തമാക്കണമെന്ന് പവന്‍ ഖേര പറഞ്ഞു.
ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും സ്ഥലം അനുവദിക്കാത്തതിന്റെ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഗൗതം അദാനിക്കാണെങ്കില്‍ ഏതു ഭൂമിയും നല്‍കിയേനെ. അന്തരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും സ്ഥലം അനുവദിക്കാത്തത് നാണക്കേടാണ്. ചോദ്യത്തിന് ഉത്തരം നല്‍കാതെ എന്തിന് വിവാദങ്ങള്‍ ഉണ്ടാക്കുന്നു – പവന്‍ ഖേര വിമര്‍ശിച്ചു. ശര്‍മിഷ്ഠ മുഖര്‍ജിക്ക് മറുപടിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണ കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ചത് ഇന്നലെയാണ്. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികള്‍ മാത്രമാണെന്നും കേരളം മിനി പാകിസ്താനാണെന്നും റാണെ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അതിനാലാണെന്നും ഇന്നലെ പുണെയില്‍ നടന്ന പൊതുയോഗത്തില്‍ റാണെ പറഞ്ഞു.