കേരളത്തില്‍ പ്രമോഹരോഗികള്‍ നാല്‍പത് ശതമാനമുണ്ടെന്നാണ് പഠനം പറയുന്നത്. ഇവരുടെ ജീവിതശൈലി മാറ്റുകയാണ് രോഗനിയന്ത്രണത്തിനുള്ള മാര്‍ഗം. പ്രമേഹം ഒരിക്കലും രോഗിയില്‍നിന്ന് പൂര്‍ണമായും മാറുന്നില്ല. അതൊരു ശീലമാണ്. നിയന്ത്രിച്ചുനിര്‍ത്തുക മാത്രമാണ ്‌പോംവഴി. ഭക്ഷണം, വ്യായാമം, മരുന്ന് എന്നിവയാണ് അതിനുള്ള ഉപാധികള്‍. ഏതൊക്കെ ഭക്ഷണം കഴിക്കണമെന്ന് നോക്കാം.
കഴിവതും പച്ചക്കറികള്‍ ആണ് രോഗിക്ക് ഉത്തമം. കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലായ അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കുക. പകരം ചാമ പോലുള്ള ധാന്യങ്ങള്‍ ഉള്‍പെടുത്തുക. മലയാളിക്ക് ചോറ് പ്രിയമായതിനാല്‍ ഉച്ചക്ക് അല്‍പം കഴിക്കാം. അപ്പോഴും കറികള്‍ കൂടുതലാക്കാന്‍ ശ്രമിക്കണം. കാബേജ്, ബീറ്റ് റൂട്ട്, കാരറ്റ് പോലുള്ള കറികളാണ് നല്ലത്. മാംസഭക്ഷണം കഴിവതും ഒഴിവാക്കണം. ബീഫ്, ആട് പോലുള്ളവയില്‍ കൊഴുപ്പിന്റെ അംശം കൂടുതലായതിനാല്‍ ഷുഗര്‍ ലവലും കൂടുതലാകാനിടയുണ്ട്. പക്ഷിമാംസങ്ങള്‍ കഴിക്കുന്നതില്‍ തെറ്റില്ല.
വ്യായാമം എന്നാല്‍ശരീരത്തെ സജീവമാക്കി നിലനിര്‍ത്തലാണ്. അതിനായി നടത്തവും ഇരുന്നും എണീറ്റും കൈകളും കാലുകളും ചടുലമായി ചലിപ്പിച്ചും വ്യായാമം ചെയ്യാം. എന്നാല്‍ഷുഗര്‍ ലവല്‍ കൂടുതലുള്ള സമയം നടത്തമരുത്. അമിതവ്യായാമം ആ സമയതത് രോഗിയെ തളര്‍ത്തും. ശരീരശൈലീരോഗമായതിനാല്‍ കഴിവതും അതുമായി ഒത്തുപോകാനായിരിക്കണം ശ്രമം. അമിതമായ ഉല്‍കണ്ഠ പ്രമേഹത്തിന്റെ കാഠിന്യം കൂട്ടും.
ജോലി ചെയ്തുകൊണ്ടിരിക്കാം. എന്നാല്‍ ക്ഷീണം വരുമ്പോള്‍ വിശ്രമിക്കണം. ദിവസവും കഴിവതും ഷുഗര്‍ ലവല്‍ അളക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി 1000 രൂപയുടെ ഷുഗര്‍ അളക്കുന്ന ഉപകരണം വിപണിയില്‍ ലഭിക്കും. വിരലില്‍നിന്ന് അല്‍പം രക്തമെടുത്ത് സ്വയം പരിശോധിക്കാവുന്നതേ ഉള്ളൂ. ലാബിലേക്കുള്ള ഓട്ടം കുറയ്ക്കാം.
പ്രമേഹരോഗികള്‍ കൊളസ്‌ട്രോള്‍ നിയന്തിക്കാനും ശ്രദ്ധിക്കണം. കണ്ണ്, ഹൃദയം, വൃക്ക, കരള്‍ തുടങ്ങി സകല അവയവങ്ങളെയും രക്തം അതുവഴി പോകുന്നതുകൊണ്ട് ,ബാധിക്കുമെന്നതിനാല്‍ ശ്രദ്ധയാവശ്യമാണ്. ദീര്‍ഘകാലം മരുന്ന് കഴിച്ച് പ്രമേഹത്തെ നിയന്തിക്കാമെന്നര്‍ത്ഥം. മറ്റ് അസുഖങ്ങളില്ലെങ്കില്‍ ഇതൊരു കാര്യമായ രോഗമായി കരുതേണ്ടതുമില്ല.
( വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ജയരാജ്, ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ,പാലക്കാട്)