ബി.ജെ.പിക്ക് തലവേധനയായി ധ്രുവ് റാഠി. യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’ എന്ന പുതിയ വീഡിയോക്ക് പത്ത് മണിക്കൂറില്‍ 40 ലക്ഷം കാഴ്ച്ചക്കാര്‍. നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.
പുതിയ വീഡിയോയില്‍ മോദിയുടെ ഏകാധിപത്യവും, ഇരട്ട വ്യക്തിത്വവും, അവസരവാദത്തെക്കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. തന്നെ പുകഴ്ത്തുന്നവരെ കൂടെ നിര്‍ത്തുകയും തള്ളിപ്പറയുന്നവരെ തുരത്തുകയും ചെയ്യുന്ന മോദിയുടെ ചരിത്രവും, വാര്‍ത്തകളും, ദൃശ്യങ്ങളും പരിശോധിക്കുന്നുമുണ്ട് വീഡിയോയില്‍.
1996ല്‍ മനശാസ്ത്രജ്നനായ ആശിഷ് നന്ദിയും മോദിയും തമ്മില്‍ നടത്തിയ സംസാരത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. അവസരവാദവും ഒരേ കാര്യത്തില്‍ വിവിധയിടങ്ങളില്‍ മോദി സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും വീഡിയോയില്‍ പറയുന്നു. ഒരേ സമയം മുസ്‌ലിംകളെ തള്ളിപ്പറയുകയും അവരുടെ സ്വാധീന മേഖലയിലെത്തുമ്പോള്‍ മാറ്റി പറയുകയും ചെയ്യുന്ന മോദിയുടെ ഇരട്ട മുഖത്തെയും വീഡിയോയില്‍ തുറന്നു കാണിക്കുന്നുണ്ട്.
ട്രാവല്‍ വ്ലോഗുകള്‍ ചെയ്താണ് യൂട്യൂബിലേക്ക് ധ്രുവ് എത്തുന്നത്. പിന്നീട് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ധ്രുവ്.