പാലക്കാട് ധോണിയിൽ മയക്കുവെടിവച്ച് പിടികൂ രോഗം കണ്ടെത്തിയത് കൊമ്പന്‍റെ അക്രമ സ്വഭാവത്തിന് കാരണം കാഴ്ച പ്രശ്നമെന്നുമാണ് വിലയിരുത്തൽ.
ആനയെ ഇനി കൂട്ടിൽ കയറ്റേണ്ടെന്ന തീരുമാനത്തിലാണ് വനംവകുപ്പുള്ളത്. കൊമ്പന്റെ കാഴ്ചശക്തി കുറഞ്ഞത് പെല്ലറ്റോ കല്ലോ കൊണ്ടതിൻ്റെ പരിക്ക് മൂലമാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ അത്തരം പരുക്കുകളല്ല കാഴ്ചക്ക് പ്രശ്നമെന്നാണ് ഡോ അരുൺ സക്കറിയയുടെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലെ കണ്ടെത്തിയത്.. കൊമ്പനെറ് രണ്ടു കണ്ണുകൾക്കും തിമിരം ബാധിച്ചിട്ടുണ്ട്. ഇടത്തേ കണ്ണിനാണ് തിമിരം ഏറ്റവും അധികം.കൂടുതൽ മെരുങ്ങിയാൽ മാത്രമെ തുടർ ചികിത്സ നടത്താൻ കഴിയൂ.ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ പിടി 7നെ കൂട്ടിൽ നിന്ന് പുറത്തിറക്കി ചികിത്സ തുടങ്ങിയത്.