Connect with us

Cricket

‘ക്രിസ്മസ് ആഘോഷിക്കാം, രാമക്ഷേത്രത്തിൽ പോകാൻ പറ്റില്ല’; ധോണിക്കെതിരെ സൈബര്‍ ആക്രമണം

ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദര്‍ശിക്കുകയോ അതേക്കുറിച്ച് ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചത്.

Published

on

അയോധ്യയില്‍ നടന്ന രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ കായിക, ചലച്ചിത്ര ലോകത്തെ പ്രമുഖരാണ് പങ്കെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണു കായിക ലോകത്തുനിന്ന് പ്രത്യേക ക്ഷണിതാക്കളായി സംബന്ധിച്ചത്. ഇതിനിടെ, മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി, ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ അസാന്നിധ്യം ചര്‍ച്ചയാകുകയാണ്.

‘ക്രിസ്മസ് ആഘോഷിക്കാം, പക്ഷെ രാമക്ഷേത്രത്തിലേക്കു പോകാന്‍ പറ്റില്ല, ഇത് ലജ്ജാകരം’ എന്നാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രാമവിഗ്രഹ പ്രതിഷ്ഠയ്ക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടും ധോണി പോയില്ലെന്നും താരം കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ആരാധകന്‍ കുറിച്ചു.

ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദര്‍ശിക്കുകയോ അതേക്കുറിച്ച് ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചത്. ജനങ്ങള്‍ പിന്തുടരുന്ന അന്താരാഷ്ട്ര താരങ്ങളാണ് നിങ്ങള്‍. ചുരുങ്ങിയത് ഡേവിഡ് വാര്‍ണറില്‍നിന്നെങ്കിലും പഠിക്കണമെന്നും ഓസീസ് താരത്തിന്റെ രാമക്ഷേത്ര പോസ്റ്റ് ചൂണ്ടിക്കാട്ടി ആരാധകന്‍ ആവശ്യപ്പെടുന്നു.

ജീവിതകാലത്തെ ഏറ്റവും വലിയ അവസരമാണ് ധോണി നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് മറ്റൊരു ആരാധകന്‍. റെക്കോര്‍ഡുകളും പണവും പ്രതാപവും ആഡംബരവുമൊന്നും ഒന്നുമല്ല. ശാരീരികമായി എന്ത് ഉണ്ടായാലും ആത്മീയമായി എല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു. വെറും പൊടിയായി മാറിയിരിക്കുന്നു അദ്ദേഹമെന്നും ആരാധകന്‍ പറഞ്ഞു.

അതേസമയം, ധോണിയുടെ ഭാര്യ സാക്ഷി സിങ്ങിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചൂണ്ടിക്കാട്ടി ഒരു വിഭാഗം താരത്തിനു പ്രതിരോധവുമായും രംഗത്തെത്തിയിട്ടുണ്ട്. രാംലല്ലയുടെ ചിത്രം സാക്ഷി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തിരുന്നു. അവര്‍ രാമനെ എത്ര സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

ധോണി ചടങ്ങില്‍ പങ്കെടുക്കാത്തത് ഒരു രാഷ്ട്രീയ പ്രസ്താവനയാണോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ക്ഷണം ലഭിച്ചിട്ടും രാജ്യത്തെ ഏറ്റവും വലിയ യുവത്വത്തിന്റെ പ്രതീകങ്ങളായ ധോണിയും കോഹ്ലിയും ചടങ്ങില്‍ പങ്കെടുത്തില്ല. സനാതനികളായിട്ടും ചരിത്രപരമായൊരു ചടങ്ങിലാണ് ഇരുവരും സംബന്ധിക്കാത്തത്. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.

അതേസമയം ധോണിയെയും കോഹ്ലിയെയും ചടങ്ങിലേക്കു ക്ഷണിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അയോധ്യയിലെ ക്ഷേത്രത്തില്‍നിന്നുള്ള അക്ഷതം സ്വീകരിക്കുന്ന താരങ്ങളുടെ ചിത്രവും പുറത്തുവന്നിരുന്നു. വിരാട് കോഹ്ലിക്കൊപ്പം ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും അക്ഷതവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍, ഇവരാരും ചടങ്ങിനെത്തിയിരുന്നില്ല.

ജീവിതത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടൊരു അനുഭവമാണിതെന്നാണ് സച്ചിന്‍ അയോധ്യയില്‍ ടൈംസ് നൗവിനോട് പറഞ്ഞത്. ജീവിതത്തിലെ തന്നെ അപൂര്‍വനിമിഷമാണിത്. കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്‌നസാക്ഷാത്ക്കാരം. എല്ലാവരും ഇവിടെ വന്ന് അനുഗ്രഹം സ്വീകരിക്കണമെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിനു പുറമെ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സൈനാ നെഹ്‌വാള്‍, പി.ടി ഉഷ, വെങ്കിടേഷ് പ്രസാദ്, മിഥാലി രാജ് തുടങ്ങി കായികരംഗത്തുനിന്നു നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Trending