ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് നായക പദവി ഒഴിഞ്ഞ് മഹേന്ദ്രസിങ് ധോണി. ഇതോടെ പുതിയ സീസണില്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയാകും ചെന്നൈയെ നയിക്കുക.സമൂഹമാധ്യമം വഴിയാണ് സംഭവം ചെന്നൈ സൂപ്പര്‍ കിങ്സ് അറിയിച്ചത്. 2012 മുതല്‍ ചെന്നൈയുടെ പ്രധാന താരമാണ് ജഡേജ. ചെന്നൈയെ നയിക്കുന്ന മൂന്നാമത്തെ താരമാണ് ജഡേജ.
ഈ സീസണിലും അടുത്ത സീസണിലും ധോണി ചെന്നൈയ്ക്കായി കളിക്കും. ഐപിഎല്‍ ആരംഭിച്ച 2007 മുതല്‍ ധോണിയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റന്‍. ധോണിയുടെ കീഴില്‍ നാല് തവണയാണ് ചെന്നൈ ഐപിഎല്‍ ചാമ്പ്യന്മായത്.