മൊഹാലി: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് പുത്തന്‍ റെക്കോര്‍ഡ്. ന്യൂസിലാന്‍ഡ് 286 റണ്‍സ് വിജയലക്ഷ്യമായി ഉയര്‍ത്തിയ മത്സരത്തിലാണ് ധോണി അതിവേഗം 150 സ്റ്റംമ്പിങ്‌ചെയ്ത കീപ്പറെന്ന റെക്കോര്‍ഡ് സ്വന്തം പേരിലെഴുതിയത്. അമിത് മിശ്രയുടെ പന്തില്‍ റോസ് ടെയ്‌ലറെ മനോഹരമായി സ്റ്റംമ്പ് ചെയ്താണ് ധോണി റെക്കോര്‍ഡിട്ടത്. 444 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം(ഏകദിനം, ടെസ്റ്റ്, ടി20 ഉള്‍പ്പെടെ) സ്വന്തമാക്കിയത്. തൊട്ടടുത്ത് തന്നെ ലൂക്ക് റോഞ്ചിയെ മനോഹര അതിവേഗ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കി 151ല്‍ എത്തുകയും ചെയ്തു. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര(139) ലങ്കയുടെ തന്നെ രമേഷ് കലുവിതരണ(101) എന്നിവരാണ് ഈ നേട്ടത്തില്‍ ധോണിക്ക് പിന്നിലുള്ളത്. പാകിസ്താന്റെ മോയിന്‍ ഖാന്‍(93) ആദം ഗില്‍ക്രിസ്റ്റ് (92) എന്നിവരാണ് മറ്റുള്ളവര്‍. അടുത്ത കാലത്തൊന്നും ഒരു വിക്കറ്റ് കീപ്പര്‍ക്ക് തകര്‍ക്കാനാവില്ലെന്നാണ് ഈ റെക്കോര്‍ഡിന്റെ പ്രത്യേകത.
- 8 years ago
Web Desk
Categories:
Views
റെക്കോര്‍ഡിട്ട് ധോണി: ഇത് തകര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് കാത്തിരിക്കേണ്ടി വരും
Tags: indian cricket team