X
    Categories: indiaNews

കോവിഡിനെ തോല്‍പ്പിച്ച ‘ധാരാവി’; 24 മണിക്കൂറിനിടെ ഒരു കേസ് പോലുമില്ല, എട്ടുമാസത്തിനിടെ ഇതാദ്യം

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. എന്നാല്‍ ഇവിടെ ഏറ്റവും കൂടുതല്‍ ആശങ്ക ഉയര്‍ത്തിയിരുന്നത് മുംബൈയിലെ ധാരാവിയായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയില്‍ കോവിഡ് വ്യാപനം ഉണ്ടായാല്‍ അത് എങ്ങനെ നിയന്ത്രണവിധേയമാക്കും എന്ന ആശങ്കയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ധാരാവി കോവിഡ് വ്യാപനത്തെ തടഞ്ഞ് നിര്‍ത്തിയെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ധാരാവിയില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എട്ട് മാസത്തിനിടെ ഇതാദ്യമായാണ് ധാരാവിയില്‍ ഒരു കോവിഡ് ബാധ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്നിനാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏപ്രില്‍ ഒന്നിന് ധാരാവിയിലെ ബലിഗ നഗറിലെ 56കാരനാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിക്കല്‍ പോലുള്ള കോവിഡ് മുന്‍കരുതലുകള്‍ ചേരിയില്‍ എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയും ഭയവും ഈ സമയത്ത് തന്നെ ഇവിടെ നിന്ന് ഉയര്‍ന്നിരുന്നു. പിന്നീട് മെയ്, ജൂണ്‍ മാസത്തില്‍ നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പ്രതിദിന കേസുകള്‍ ഒറ്റയക്കത്തിലേക്ക് എത്തിക്കാന്‍ വൈകാതെ അധികൃതര്‍ക്ക് കഴിഞ്ഞു. ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രതിദിന കേസുകള്‍ പത്തില്‍ താഴെയും ആക്ടീവ് കേസുകള്‍ നൂറില്‍ താഴെയുമായി കുറയുകയായിരുന്നു.

 

Test User: