X

പിണറായി സര്‍ക്കാറിനെതിരെ വീണ്ടും സെന്‍കുമാര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ ഡിജിപി ടി.പി. സെന്‍കുമാര്‍ വീണ്ടും നിയമനടപടി സ്വീകരിക്കാന്‍ സാധ്യത . തനിക്കെതിരെ കേസ് നടത്താന്‍ പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാലകൃഷ്ണനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയാണ് സെന്‍കുമാര്‍ നടപടിക്കൊരുങ്ങുന്നത്. സംഭവത്തിന്റെ വസ്തവനമറിയാന്‍ സെന്‍കുമാര്‍ ഇതിനകം വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. വിഷയത്തില്‍ വിവരാവകാശം വഴി സര്‍ക്കാരിന്റെ വിശദീകരണം തേടാനാണ് നീക്കം. ഡിജിപിക്ക് എതിരായ സര്‍ക്കാറിന്റെ ബോധപൂര്‍വമായ നീക്കമായാണ് സംഭവത്തെ കാണുന്നത്.

അതേസമയം സര്‍ക്കാറില്‍ നിന്നും മറുപടി ലഭിച്ചശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.

2007ല്‍ ടി.പി. സെന്‍കുമാര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഐജി ആയിരിക്കെ അവിടെ ഡിവൈഎസ്പിയായിരുന്ന ഗോപാലകൃഷ്ണനെതിരെ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടാണ് പരാതിക്ക് കാരണം. റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു കാണിച്ചാതാണ് സെന്‍കുമാറിനെതിരായ ഗോപാലകൃഷ്ണന്റെ പരാതി.

 

chandrika: