സംസ്ഥാനത്ത് നടക്കുന്ന എല്ലാ ദുരൂഹ മരണങ്ങളിലും ഡി എന്‍ എ പരിശോധന നിര്‍ബന്ധമാക്കണമെന്ന് പോലീസ് മേധാവി അനില്‍ കാന്ത്. അന്വേഷണ ഉദോ്യഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇതൊടെ കൊലപാതകം,അസ്വഭാവിക മരണം,ബലാത്സംഗക്കൊല തുടങ്ങിയവക്ക് എല്ലാം ഇത് ബാധകമാകും.
കുറ്റക്യത്യം നടന്ന സ്ഥലത്ത് ലഭിക്കുന്ന തെളിവുകള്‍ ആദ്യം ഡി.എന്‍.എ പരിശോധനക്ക് അയക്കണം. സാമ്പിള്‍ സുരക്ഷിതമായി സൂക്ഷിക്കാനും സയന്റിഫിക് ഓഫിസര്‍മാര്‍ക്ക് കൈമാറാനും ഡി.ജി.പി നിര്‍ദേശിച്ചു.