തിരുവനന്തപുരം: ലോക്കപ്പുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും രണ്ട് ദിവസത്തിനുള്ള സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. 441 സ്‌റ്റേഷനുകളിലാണ് രണ്ട് ദിവസത്തിനുള്ളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ക്യാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എസ്.പിക്ക് കൈമാറണം. ഓരോ സ്‌റ്റേഷനിലേയും കമ്പ്യൂട്ടറുമായി സി.സി.ടി.വി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ ഡി.വി.ഡിയിലേക്ക് മാറ്റണമെന്നും ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.
വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസിന്റെ മര്‍ദനമേറ്റ് മരണപ്പെട്ട സാഹചര്യത്തിലാണ് ഡി.ജി.പി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.