ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ പൊലീസിന് നിയമപരമായി ബാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ദിലീപിന് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച്ച കൊണ്ടെല്ലെന്നും ഡിജിപി പറഞ്ഞു.
കുറ്റപത്രം അതിവേഗം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനുമേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. എന്നാല്‍ ആറാം തിയതിക്ക് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ും ബെഹ്‌റ പറഞ്ഞു. ദിലീപിനു ജാമ്യം ലഭിച്ചതിനു പിന്നാലെ ബെഹ്‌റയുടെ പ്രതികരണം തേടിയെങ്കിലും പിന്നീട് പ്രതികരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, ദിലീപിന്റെ സുഹൃത്തും നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിരപരാധിയായ തന്നെ കള്ളക്കേസില്‍ കുടുക്കാനൊരുങ്ങുന്നു എന്നാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നത്.