X
    Categories: MoreViews

‘ലൗ ജിഹാദിന് സ്ഥിരീകരണമില്ല’; വാര്‍ത്തകള്‍ നിഷേധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് ലൗ ജിഹാദ് സംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബെഹ്‌റ പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന രീതിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് വാര്‍ത്ത വന്നത്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധവും താന്‍ അത്തരത്തില്‍ ആരോടും പ്രതികരിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ ധാരാളം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഹാദിയ ഉള്‍പ്പെടെ രണ്ടു കേസുകള്‍ അന്വേഷിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ പുറത്തു വരാന്‍ അന്വേഷണം പൂര്‍ത്തിയാകണമെന്നും ബെഹ്‌റ പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഡിജിപി സൂചിപ്പിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്നലെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

chandrika: